RR vs SRH: തുടക്കം തകര്‍ന്നെങ്കിലും ജുറലും സഞ്ജുവും പൊരുതി, സണ്‍റൈസേഴ്‌സിനെതിരെ രാജസ്ഥാന്റെ തോല്‍വി 44 റണ്‍സിന്

അഭിറാം മനോഹർ

ഞായര്‍, 23 മാര്‍ച്ച് 2025 (19:52 IST)
Sanju Samson- Dhruv Jurel
ഐപിഎല്‍ സീസണ്‍ വിജയിച്ചുകൊണ്ട് തുടങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. റണ്‍മഴ ഒഴുകിയ രാജസ്ഥാനെതിരായ മത്സരത്തില്‍ ഇഷാന്‍ കിഷന്റെ സെഞ്ചുറിയുടെയും ട്രാവിസ് ഹെഡിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 287 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഹൈദരാബാദ് രാജസ്ഥാന് മുന്നില്‍ വെച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, നിതീഷ് റാണ എന്നിവരെ നഷ്ടമായെങ്കിലും 20 ഓവറില്‍ ടീമിനെ 242 റണ്‍സിലെത്തിക്കാന്‍ രാജസ്ഥാന് സാധിച്ചു.
 
 മത്സരത്തില്‍ 4.1 ഓവറില്‍ 50 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ തകര്‍ന്നിടത്ത് നിന്നാണ് രാജസ്ഥാന്‍ തിരിച്ചുവരവ് നടത്തിയത്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സഞ്ജു സാംസണ്‍- ധ്രുവ് ജുറല്‍ കൂട്ടുക്കെട്ടാണ് വലിയ തകര്‍ച്ചയില്‍ നിന്നും രാജസ്ഥാനെ കൈപ്പിടിച്ചുയര്‍ത്തിയത്. 111 റണ്‍സ് കൂട്ടിച്ചേത്ത ശേഷമാണ് ഈ കൂട്ടുക്കെട്ട് പിരിഞ്ഞത്. 66 റണ്‍സെടുത്ത സഞ്ജുവിന് പിന്നാലെ 70 റണ്‍സെടുത്ത ധ്രുവ് ജുറലും പുറത്തായതോടെയാണ് മത്സരത്തില്‍ രാജസ്ഥാന്റെ പ്രതീക്ഷകള്‍ അസ്തമിച്ചത്.
 
സഞ്ജു സാംസണ്‍ 37 പന്തില്‍ 4 സിക്‌സും 7 ബൗണ്ടറിയും സഹിത്ം 66 റണ്‍സും ധ്രുവ് ജുറല്‍ 35 പന്തില്‍ 6 സിക്‌സും 5 ഫോറും സഹിതം 70 റണ്‍സുമാണ് നേടിയത്. വാലറ്റത്തില്‍ 11 പന്തില്‍ 34* റണ്‍സുമായി ശുഭം ദുബെയും 23 പന്തില്‍ 42 റണ്‍സുമായി ഹെറ്റ്‌മെയറുമാണ് രാജസ്ഥാന്റെ തോല്‍വിയുടെ ആഘാതം കുറിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍