Sanju Samson: വേണ്ടത് 66 റൺസ് മാത്രം, രാജസ്ഥാൻ റോയൽസ് ജേഴ്സിയിൽ സഞ്ജുവിന് മുന്നിൽ സുപ്രധാന റെക്കോർഡ്

അഭിറാം മനോഹർ

ഞായര്‍, 23 മാര്‍ച്ച് 2025 (12:35 IST)
ഐപിഎല്ലിലെ പതിനെട്ടാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിനെ തേടി സുപ്രധാന റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ചൂണ്ടുവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇമ്പാക്ട് പ്ലെയറായാകും സഞ്ജു കളിക്കാന്‍ ഇറങ്ങുക.
 
രാജസ്ഥാനായ്യി 141 ഇന്നിങ്ങ്‌സുകളില്‍ നിന്നും 3,934 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 66 റണ്‍സ് കൂടി സ്വന്തമാക്കാനായാല്‍ ഐപിഎല്ലില്‍ 4000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ രാജസ്ഥാന്‍ റോയല്‍സ് താരമെന്ന നേട്ടമാകും സഞ്ജുവിന് സ്വന്തമാവുക. ഹൈദരാബാദിനെതിരെ 23 മത്സരങ്ങളില്‍ നിന്നും 44.50 ശരാശരിയില്‍ 801 റണ്‍സ് എന്ന മികച്ച റെക്കോര്‍ഡ് സഞ്ജുവിനുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍