പതിന്നൊന്നുകാരിക്കു നേരെ ടെയ്ലറുടെ ലൈഗിംഗാക്രമം: പ്രതി പോലീസ് പിടിയിൽ

എ കെ ജെ അയ്യർ

വെള്ളി, 21 മാര്‍ച്ച് 2025 (16:03 IST)
തിരുവനന്തപുരം : പതിനൊന്നു കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ പോലീസ് ടെയ്ലറെ അറസ്റ്റ് ചെയ്തു. സ്കൂളിൽ കുട്ടികളുടെ യൂണിഫോമിൻറെ അളവെടുക്കുമ്പോഴായിരുന്നു ഇയാൾ കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയത് . 
 
സ്കൂൾ വിട്ട് കുട്ടി വീട്ടിലെത്തി പിതാവിനോട് പറഞ്ഞ ശേഷമാണ് വിവരം പുറത്തറിയുന്നത് . തുടർന്ന് പിതാവ് മ്യൂസിയം പോലീസിൽ പരാതി നൽകുകയായിരുന്നു . കടകംപള്ളി സ്വദേശി സുധീർ ആണ് പിടിയിലായത്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍