ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 68 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യർ

ഞായര്‍, 16 മാര്‍ച്ച് 2025 (10:27 IST)
കോഴിക്കോട് : പതിനൊന്നുകാരിയായ ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 68കാരന്‍ പോലീസ് പിടിയിലായി. വടകര പാതിയാരക്കര സ്വദേശി അബൂബക്കറിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
 
കുട്ടിയെ പ്രതി പീഡിപ്പിച്ച  വിവരം പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് കേസെടുത്ത വടകര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍