മലപ്പുറം: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വര്‍ഷത്തിനു ശേഷം പോലീസ് പിടിയിലായി. 2006 ല്‍ കാഞ്ഞിരക്കുറ്റിയില്‍ യുവാവിനെ കാറില്‍ നിന്നിറക്കി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ തൃശൂര്‍ മണലൂര്‍ സ്വദേശി മലമ്പാമ്പ് കണ്ണന്‍ എന്നറിയിപ്പെടുന്ന വിമേഷ് (48) ആണ് ഇപ്പോള്‍ പോലീസ് പിടിയിലായത്.