ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം : 48 കാരന് മൂന്നു വർഷം തടവ്

എ കെ ജെ അയ്യർ

വ്യാഴം, 27 ഫെബ്രുവരി 2025 (20:38 IST)
ആലപ്പുഴ: പന്ത്രണ്ടു വയസുള്ള ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 48 കാരനെ കോടതി മൂന്നു വർഷം തടവിനും അര ലക്ഷം രൂപ പിഴയടക്കാനും വിധിച്ചു. തൈക്കാട്ടു ശേരി പഞ്ചായത്ത് സ്വദേശി മധു (48) വിനെയാണ് ചേർത്തല പ്രത്യേക പോക്സോ  അതിവേഗ കോടതി ജഡ്ജി കെ.എം. വാണിയാണ് ശിക്ഷിച്ചത്.
 
വീടിനു സമീപത്തെ ക്ലബ് വാർഷികത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങി വരവേയാണ് പ്രതി കുട്ടിക്കെതിരെ അതിക്രമം കാട്ടിയതായി രക്ഷിതാക്കൾ പൂച്ചാക്കൽ പോലീസിൽ പരാതി നൽകിയത്. പൂച്ചാക്കൽ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ.ജെ. ജേക്കബ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍