പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകരാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തായത്. 12 വയസുള്ള പെണ്‍കുട്ടിയെ പലതവണ യുവതി പീഡിപ്പിച്ചതായാണ് കേസ്. യുവതിക്കെതിരെ ഇതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവതിക്കെതിരെ സമാനമായ കേസ് മുന്‍പും ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.