പുരുഷന്മാര്‍ക്കും തുല്യത വേണം: വനിതാദിനത്തില്‍ വിവാദ പോസ്റ്റുമായി മില്‍മ

സിആര്‍ രവിചന്ദ്രന്‍

ശനി, 8 മാര്‍ച്ച് 2025 (15:18 IST)
milma
വനിതാദിനത്തില്‍ വിവാദ പോസ്റ്റുമായി സഹകരണ സ്ഥാപനമായ മില്‍മ. അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയെക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍ എന്ന കുറിപ്പാണ് മില്‍മ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പിന്നാലെ പോസ്റ്റിനു താഴെ നിരവധി വിമര്‍ശനങ്ങളും ഉണ്ടായി. വനിതാ ദിനത്തിന്റെ സന്ദേശം പോലും മനസ്സിലാക്കാതെയാണ് മില്‍മയില്‍ നിന്ന് ഇത്തരം ഒരു പ്രതികരണം ഉണ്ടായതെന്നും കമന്റുകള്‍ നിറയുന്നു. 
 
അതേസമയം അനുകൂലമായ കമന്റുകളും വരുന്നുണ്ട്. പുരുഷന്മാരെ കൂടി പരിഗണിക്കുന്നതാണ് മില്‍മയുടെ സന്ദേശം എന്ന തരത്തിലാണ് കമന്റുകള്‍ വരുന്നത്. അതേസമയം വിമര്‍ശനം കടുത്തപ്പോള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് പോസ്റ്റര്‍ പിന്‍വലിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍