Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

അഭിറാം മനോഹർ

ഞായര്‍, 23 മാര്‍ച്ച് 2025 (11:31 IST)
Rajasthan Royals
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സ്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ കൈവിരലില്‍ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ 3 മത്സരങ്ങളില്‍ ടീമിന്റെ ക്യാപ്റ്റനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിക്കറ്റ് കീപ്പിംഗ് ചെയ്യാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ഇമ്പാക്റ്റ് സബ്ബായിട്ടായിരിക്കും സഞ്ജു രാജസ്ഥാന് വേണ്ടി കളിക്കുക. ഇതോടെ റിയാന്‍ പരാഗ് നയിക്കുന്ന ടീമില്‍ ധ്രുവ് ജുറലാകും ടീമിന്റെ വിക്കറ്റ് കീപ്പിംഗ് താരം. വൈകീട്ട് 3:30നാണ് സണ്‍റൈസേഴ് ഹൈദരാബാദ്- രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം.
 
ജോസ് ബട്ട്‌ലറെ രാജസ്ഥാന്‍ കൈവിട്ടതോടെ യശ്വസി ജയ്‌സ്വാളും സഞ്ജു സാംസണുമാകും സീസണില്‍ രാജസ്ഥാന്റെ ഓപ്പണിംഗ് ജോഡി. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു കളിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണറായി തിളങ്ങാന്‍ സഞ്ജുവിനായിരുന്നു. ഇത് രാജസ്ഥാനിലും തുടരാന്‍ സഞ്ജുവിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിതീഷ് റാണയും റിയാന്‍ പരാഗുമാകും മൂന്നും നാലും സ്ഥാനങ്ങളില്‍ ഇറങ്ങുക. ധ്രുവ് ജുറലും ഫിനിഷറായി ഷിമ്രോണ്‍ ഹെറ്റ്‌മെയറും പിറകെ ഇറങ്ങും. സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ എത്താനും സാധ്യതയുണ്ട്.
 
 വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി ജോഫ്ര  ആര്‍ച്ചര്‍, സന്ദീപ് ശര്‍മ,ആകാശ് മധ്വാള്‍/ തുഷാര്‍ ദേഷ്പാണ്ഡെ എന്നിവരാകും ഉണ്ടാവുക. 2 വിദേശ സ്പിന്നര്‍മാര്‍ ഒരേസമയം കളിക്കുകയാണെങ്കില്‍ ആര്‍ച്ചര്‍ക്കൊപ്പം 2 ഇന്ത്യന്‍ പേസര്‍മാരും ഒരു സ്പിന്നറാണെങ്കില്‍ ആര്‍ച്ചര്‍ക്കൊപ്പം ഫസല്‍ ഹഖ് ഫാറൂഖിയും ബൗളിംഗ് നിരയിലെത്തും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍