ഐപിഎല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാന്‍ നായകനായി റിയാന്‍ പരാഗിനെ തിരെഞ്ഞെടുത്തതില്‍ വിമര്‍ശനവുമായി ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കൈവിരലില്‍ പരിക്കേറ്റ സഞ്ജു സാംസണിന് ആദ്യ 3 കളികളില്‍ മുഴുവന്‍ സമയവും കളിക്കാനാകാത്ത സാഹചര്യത്തിലാണ് പരാഗനെ പകരം നായകനാക്കി തീരുമാനിച്ചത്. ടീം മീറ്റിങ്ങില്‍ സഞ്ജു തന്നെയായിരുന്നു ഈ വിവരം അറിയിച്ചത്.
ആദ്യ 3 മത്സരങ്ങളില്‍ ബാറ്ററെന്ന നിലയില്‍ മാത്രമാകും താന്‍ കളിക്കുക എന്നാണ് സഞ്ജു വ്യക്തമാക്കിയത്. എന്നാല്‍ പരാഗിനേക്കാള്‍ രാജസ്ഥാനെ നയിക്കുന്നതില്‍ യോഗ്യന്‍ ഓപ്പണിംഗ് താരമായ യശ്വസി ജയ്‌സ്വാളെന്ന നിലപാടാണ് ഒരു വിഭാഗം ആരാധകര്‍ക്കുള്ളത്. ഒരു സീസണില്‍ മാത്രമാണ് റിയാന്‍ പരാഗ് കഴിവ് തെളിയിച്ചിട്ടുള്ളത്. മറിച്ച് ജയ്‌സ്വാള്‍ കഴിഞ്ഞ കുറച്ച് സീസണുകളിലായി രാജസ്ഥാന്റെ പ്രധാനതാരമാണ്. അങ്ങനെയുള്ളപ്പോള്‍ ജയ്‌സ്വാളിനെയായിരുന്നു രാജസ്ഥാന്‍ നായകനാക്കേണ്ടിയിരുന്നതെന്ന് ആരാധകര്‍ പറയുന്നു.