ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജുസാംസണ്‍ ഫിറ്റ്‌നസ് ക്ലിയര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ബാറ്റര്‍ എന്ന നിലയില്‍ ഫിറ്റ്‌നസ് ക്ലിയര്‍ ചെയ്ത സഞ്ജുവിന് വിക്കറ്റ് കീപ്പിംഗ് ഫിറ്റ്‌നസ് ടെസ്റ്റ് പാസ് ചെയ്യാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടി20 സീരീസിലായിരുന്നു സഞ്ജുവിന്റെ വിരലിന് പരിക്കേറ്റത്.
ബാറ്റിംഗ് ചെയ്യാന്‍ വേണ്ട തരത്തില്‍ സുഖം പ്രാപിച്ചെങ്കിലും ഐപിഎല്ലിന്റെ തുടക്ക മത്സരങ്ങളില്‍ സഞ്ജു ഇതോടെ കീപ്പിംഗ് ചെയ്യാന്‍ സാധ്യതയില്ല. ഇതോടെ ധ്രുവ് ജുറലാകും പകരം കീപ്പറാകുക. ആദ്യ മത്സരങ്ങള്‍ക്ക് ശേഷം സഞ്ജു കീപ്പിംഗില്‍ മടങ്ങിയെത്തും. കീപ്പറാകില്ലെങ്കിലും നായകന്‍ സഞ്ജു സാംസണിന്റെ വരവ് രാജസ്ഥാന് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഓപ്പണിംഗ് ബാറ്ററെന്ന നിലയിലാകും 2025 ഐപിഎല്ലില്‍ സഞ്ജു രാജസ്ഥാനായി കളിക്കുക.