തലങ്ങും വിലങ്ങും സിക്സടിക്കുന്നു, 13കാരൻ സൂര്യവംശി ആരെന്ന് തെളിയിക്കും, ഐപിഎല്ലിൽ തിളങ്ങുമെന്ന് സഞ്ജു സാംസൺ

അഭിറാം മനോഹർ

വ്യാഴം, 13 മാര്‍ച്ച് 2025 (14:06 IST)
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാന്‍ പോകുന്ന താരമാണ് രാജസ്ഥാന്റെ ബിഹാറില്‍ നിന്നുള്ള 13 വയസുകാരന്‍ വൈഭവ് സൂര്യവംശി. 13 വയസുള്ള പയ്യനായി 1.10 കോടി രൂപയാണ് രാജസ്ഥാന്‍ താരലേലത്തില്‍ മുടക്കിയത്. അതിനാല്‍ തന്നെ ഐപിഎല്ലില്‍ താരം എങ്ങനെ പ്രകടനം നടത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ വൈഭവ് രാജസ്ഥാന്റെ ഭാവിതാരമാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍.
 
 വളരെ ആത്മവിശ്വാസത്തോടെയാണ് അവന്‍ പരിശീലനം നടത്തുന്നത്. അക്കാദമിയില്‍ ഗ്രൗണ്ടിന് പുറത്തേക്ക് അവന്‍ സിക്‌സടിക്കുകയായിരുന്നു. ഇതിനകം തന്നെ അവന്റെ പവര്‍ ഹിറ്റിംഗ് ഇവിടെ സംസാരവിഷയമായിരിക്കുകയാണ്. ഒരു മൂത്ത സഹോദരനെ പോലെ അവനൊപ്പം നില്‍ക്കുക എന്നതാണ് പ്രധാനം. അവന്‍ ടീമിന് സംഭാവന നല്‍കാന്‍ തയ്യാറാണെന്ന് ഞാന്‍ കരുതുന്നു. അവന് മികച്ച കളിക്കാരനായി മാറാനുള്ള അന്തരീക്ഷം നിലനിര്‍ത്തുകയാണ് പ്രധാനം. രാജസ്ഥാന്‍ റോയല്‍സ് ആ വിഷയത്തില്‍ പേരുകേട്ടതാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈഭവ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കും. ഐപിഎല്ലിനായി അവന്‍ തയ്യാറാണെന്നാണ് എനിക്ക് തോന്നുന്നത്. സഞ്ജു പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍