10 വർഷം മുൻപ് നമ്മൾ ഒന്നിച്ച് വിശ്വസിച്ച സ്വപ്നം, ഒരു പടി മാത്രം അകലെ, കപ്പെടുത്തുവാ പിള്ളേരെയെന്ന് സഞ്ജു
രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയതിന് പിന്നാലെ കേരള ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മലയാളിയുമായ സഞ്ജു സാംസണ്‍. ഗുജറാത്തിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ നേടാനായ 2 റണ്‍സ് ലീഡിന്റെ ബലത്തിലായിരുന്നു കേരളം ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. രണ്ടാം ഇന്നിങ്ങ്‌സില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ ജലജ് സക്‌സേന 37 റണ്‍സുമായും അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാന്‍ 14 റണ്‍സുമായും പുറത്താകാതെ നിന്നു. സ്‌കോര്‍: കേരളം 457,114-4, ഗുജറാത്ത് 455
മത്സരം സമനിലയിലായതിന് പിന്നാലെയാണ് ഫൈനല്‍ യോഗ്യത നേടിയ കേരള ടീമിനെ അഭിനന്ദിച്ച് സഞ്ജു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കേരളത്തിന്റെ രഞ്ജി ഫൈനല്‍ പ്രവേശനത്തില്‍ ഏറെ സന്തോഷവാനാണ്. 10 വര്‍ഷം മുന്‍പ് നമ്മള്‍ ഒരുമിച്ച് വിശ്വസിച്ചിരുന്ന ആ സ്വപ്നം. ഇനി ഒരുപടി മാത്രം അകലെ, അത് നമ്മുടേതാണ് കിരീടമുയര്‍ത്തു. സഞ്ജു കുറിച്ചു.