ആദ്യ ഇന്നിങ്ങ്‌സില്‍ ലീഡ് നേടുന്നത് നിര്‍ണായകമാണെന്നിരിക്കെ ആറാം വിക്കറ്റില്‍ തകര്‍പ്പന്‍ കൂട്ടുക്കെട്ടിലാണ് ഇരുതാരങ്ങളും. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ സല്‍മാന്‍ നിസാറും കളം നിറഞ്ഞതോടെ വിക്കറ്റ് നേടാന്‍ സാധിക്കാതെ ഗുജറാത്ത് വിയര്‍ക്കുകയാണ്. 69 റണ്‍സെടുത്ത സച്ചിന്‍ ബേബി മടങ്ങിയതിന് പിന്നാലെ ഒത്തുചേര്‍ന്ന സല്‍മാന്‍ നിസാര്‍- അസ്ഹറുദ്ദീന്‍ കൂട്ടുക്കെട്ടാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്. സെമിയില്‍ കേരളത്തിനായി സെഞ്ചുറി നേടുന്ന ആദ്യ താരമാണ് അസ്ഹറുദ്ദീന്‍.