ഒരു ദശകത്തിന് ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ കോലി കളിക്കുന്നത് കാണാനായി ആയിരങ്ങളാണ് ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഒത്തുകൂടിയത്. എന്നാല്‍ വെറും 6 റണ്‍സിനാണ് താരം ബൗള്‍ഡായി മടങ്ങിയത്. ഇതോടെ കോലിയെ കാണാനായി മാത്രം തടിച്ചുകൂടിയ ആള്‍ക്കൂട്ടം കാലിയാവുകയും ചെയ്തു. മത്സരത്തില്‍ 15 പന്തുകളാണ് താരം നേരിട്ടത്. കോലിയുടെ ഒരു മാസ്റ്റര്‍ ക്ലാസ് പ്രകടനം നേരിട്ട് കാണാനാവുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ ഇതോടെ നിരാശരാവുകയും ചെയ്തു. മത്സരത്തിന്റെ ആദ്യദിനമായ ഇന്നലെ 15,000ത്തോളം ആരാധകരാണ് കോലി കളിക്കുന്നത് കാണാനായി എത്തിയത്. എന്നാല്‍ കോലി പുറത്തായ നിമിഷം തന്നെ ആളുകളെല്ലാം നിരാശരായി മടങ്ങുകയും ചെയ്തു.