Virat Kohli Ranji Trophy Match Live Updates: 2012 നു ശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിരാട് കോലി കളത്തില്‍. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടിയാണ് താരം കളിക്കുന്നത്. ടോസ് ലഭിച്ച ഡല്‍ഹി എതിരാളികളായ റെയില്‍വെയ്‌സിനെ ബാറ്റിങ്ങിനു അയച്ചു. 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സാണ് റെയില്‍വെയ്‌സ് എടുത്തിരിക്കുന്നത്.
രാവിലെ 9.30 നാണ് മത്സരം ആരംഭിച്ചത്. ജിയോ സിനിമാസില്‍ മത്സരം തത്സമയം കാണാം. ഗൂഗിള്‍ ട്രെന്‍ഡ്സില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയേക്കാള്‍ സെര്‍ച്ച് ഡല്‍ഹി-റെയില്‍വെയ്സ് രഞ്ജി ട്രോഫി മത്സരത്തിനാണ്.
ആയുഷ് ബദോനിയാണ് ഡല്‍ഹി ടീമിനെ നയിക്കുന്നത്. ജൂനിയര്‍ താരത്തിന്റെ കീഴില്‍ കളിക്കാന്‍ തയ്യാറാണെന്ന് കോലി നേരത്തെ ഡല്‍ഹി മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു.