Tilak Varma: ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യയുടെ തിലക് വര്‍മ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ പ്രകടനമാണ് തിലകിന്റെ നില മെച്ചപ്പെടുത്തിയത്. നേരത്തെ താരം മൂന്നാം റാങ്കില്‍ ആയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ 55 പന്തില്‍ പുറത്താകാതെ 72 റണ്‍സാണ് തിലക് നേടിയത്.