Asia Cup 2025, India's Squad: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്കു 1.30 നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും നായകന്‍ സൂര്യകുമാര്‍ യാദവും മാധ്യമങ്ങളെ കാണുന്നത്. വാര്‍ത്താസമ്മേളനത്തില്‍ വെച്ച് ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിക്കും.
മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ടാകുമെന്ന് ഉറപ്പായി. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ അഭിഷേക് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ, അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ ഉണ്ടാകുമെന്ന് ഉറപ്പ്. ബാക്കി താരങ്ങളുടെ കാര്യത്തിലാണ് 'സസ്‌പെന്‍സ്' നിലനില്‍ക്കുന്നത്.
റിങ്കു സിങ്ങിനെ ഫിനിഷര്‍ ആയി ടീമില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് വിവരം. കുല്‍ദീപിനു പകരം വരുണ്‍ ചക്രവര്‍ത്തി മാത്രം മതിയോ എന്ന ആലോചനകളും നടക്കുന്നുണ്ട്. ജസ്പ്രിത് ബുംറ, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവരുടെ കാര്യം ഉറപ്പായിട്ടില്ല.