ഡല്‍ഹിയും റെയില്‍വേസും തമ്മിലുള്ള രഞ്ജി പോരാട്ടത്തില്‍ വിരാട് കോലിയെ പുറത്താക്കിയതോടെ വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് റെയില്‍വേയുടെ പേസറായ ഹിമാന്‍ഷു സാങ്ങ്വാന്‍. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിയില്‍ തിരിച്ചെത്തിയ കോലി വെറും 15 പന്തുകള്‍ മാത്രമാണ് തിരുച്ചുവരവിലെ ഇന്നിങ്ങ്‌സില്‍ കളിച്ചത്. ഇപ്പോഴിതാ കോലിയെ പുറത്താക്കന്‍ തന്റെ ബസ് ഡ്രൈവര്‍ പോലും തനിക്ക് ഉപദേശം നല്‍കിയിരുന്നതായി വെളിപ്പെടുത്തിരിക്കുകയാണ് ഹിമാന്‍ഷു സാങ്ങ്വാന്‍.
ഓഫ് സ്റ്റമ്പ് ലൈനില്‍ വരുന്ന പന്തുകളില്‍ സ്ഥിരമായി ബാറ്റ് വെച്ചാണ് അടുത്തിടെ കോലി കളിച്ച മത്സരങ്ങളില്‍ പുറത്തായിരുന്നത്. തങ്ങളുടെ ബസ് ഡ്രൈവര്‍ ഫിഫ്ത്ത് സ്റ്റമ്പില്‍ പന്തെറിഞ്ഞാല്‍ കോലി പുറത്താകുമെന്ന് പറഞ്ഞതായാണ് താരം വെളിപ്പെടുത്തിയത്. റെയില്‍വേയുടെ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത് ഞാനാണ്. കോലിയെ ഞാന്‍ പുറത്താക്കുമെന്നാണ് അവര്‍ കരുതിയത്. എല്ലാ ടീമംഗങ്ങളോടും നന്ദി പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കവെ സാങ്ങ്വാന്‍ പറഞ്ഞു.