Kerala vs Gujarat: പോകാന്‍ വരട്ടെ, ഒന്നും കഴിഞ്ഞിട്ടില്ല രാമാ... കേരള- ഗുജറാത്ത് മത്സരത്തില്‍ വീണ്ടും ട്വിസ്റ്റ്, 81 റണ്‍സിനിടെ കേരളത്തിന്റെ 4 വിക്കറ്റ് നഷ്ടമായി!
മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് കേരളത്തെ ചെറിയ സ്‌കോറിന് പുറത്താക്കാന്‍ സാധിക്കുകയാണെങ്കില്‍ മത്സരം വിജയിക്കാന്‍ ഗുജറാത്തിന് മുന്നില്‍ ഇനിയും സാധ്യതകളുണ്ട്. രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിംഗിനിറങ്ങിയ കേരളത്തിനെതിരെ ആക്രമണോത്സുകമായ ഫീല്‍ഡാണ് ഗുജറാത്ത് സെറ്റ് ചെയ്തിരിക്കുന്നത്. നാല്പതോളം ഓവറുകള്‍ ബാക്കിനില്‍ക്കെ കേരളത്തെ 150 റണ്‍സിനുള്ളില്‍ ഒതുക്കാനാവുകയാണെങ്കില്‍ ഗുജറാത്തിന് മത്സരത്തില്‍ ഇനിയും സാധ്യതയുണ്ട്. നിലവില്‍ 81 റണ്‍സിന് 4 വിക്കറ്റുകളാണ് കേരളത്തിന്റെ നഷ്ടമായത്.
32 റണ്‍സെടുത്ത റോഹന്‍ കുന്നുമ്മേല്‍, 9 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍, വരുണ്‍ നായനാര്‍(1), സച്ചിന്‍ ബേബി(10) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. ഗുജറാത്തിന്റെ ബൗളിംഗ് അക്രമണത്തെ ഇന്ന് മുഴുവന്‍ പ്രതിരോധിക്കാന്‍ സാധിക്കുകയാണെങ്കില്‍ കേരളം തന്നെയാകും ഫൈനല്‍ മത്സരം കളിക്കുക. അതേസമയം മത്സരത്തില്‍ 2 വിക്കറ്റുകള്‍ കൂടി വീഴ്ത്തുകയാണെങ്കില്‍ മത്സരം പിടിക്കാന്‍ ഗുജറാത്തിന് മുന്നില്‍ അവസരം ഒരുങ്ങും.