ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾ മാത്രം: യൂസ്‌വേന്ദ്ര ചഹലും ധനശ്രീ വർമയും വേർപിരിഞ്ഞു

അഭിറാം മനോഹർ

വെള്ളി, 21 ഫെബ്രുവരി 2025 (12:18 IST)
നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചഹലും നര്‍ത്തകിയും നടിയുമായ ധനശ്രീ വര്‍മയും. വ്യാഴാഴ്ച ബാന്ദ്രയിലെ കുടുംബകോടതിയില്‍ ഹാജരായ ഇരുവരും ഔദ്യോഗികമായി ബന്ധം വേര്‍പിരിയുകയായിരുന്നു. വിവാഹമോചനത്തില്‍ ഒപ്പിടുന്നതിന് മുന്‍പ് 45 മിനിറ്റോളം വരുന്ന കൗണ്‍സലിങ് സെഷന് ശേഷമാണ് ഇരുവരും വിവാഹമോചനത്തില്‍ ഒപ്പിട്ടതെന്ന് എ ബിപി ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
 പൊരുത്തക്കേടുകളാണ് ബന്ധത്തില്‍ ഉടനീളമെന്നും രണ്ട് പേരും തമ്മില്‍ സ്വരചേര്‍ച്ചയില്ലെന്നുമാണ് വിവാഹമോചനത്തിനുള്ള കാരണമായി രണ്ടുപേരും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തുടര്‍ന്ന് വൈകുന്നേരം 4:30 ഓടെ ജഡ്ജി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനാംശമായി ചഹല്‍ ധനശ്രീക്ക് 60 കോടി രൂപ നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
 കഴിഞ്ഞ 18 മാസമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്യുകയും ചെയ്തിരുന്നു. ധനശ്രീക്കൊപ്പമുള്ള ചിത്രങ്ങള്‍ ചഹല്‍ നീക്കം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. 2020ല്‍ കൊവിഡ് സമയത്തായിരുന്നു ഇരുവരും പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍