നഗ്നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടത് ഭര്‍ത്താവ് കാന്യേ വെസ്റ്റ്, കുറ്റം മുഴുവൻ ബിയാങ്കയ്ക്ക് മാത്രം; ഒടുവിൽ വേർപിരിയാൻ തീരുമാനം

നിഹാരിക കെ.എസ്

വെള്ളി, 14 ഫെബ്രുവരി 2025 (15:45 IST)
ഗ്രാമി വേദിയില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള വസ്ത്രം ധരിച്ചെത്തി വിവാദത്തില്‍ പെട്ട മോഡലാണ് ബിയാങ്ക സെന്‍സൊറി. ഭര്‍ത്താവായ അമേരിക്കന്‍ റാപ്പ് ഗായകന്‍ കാന്യേ വെസ്റ്റിനൊപ്പമായിരുന്നു ബിയാങ്ക എത്തിയത്. ഭാര്യയുടെ വസ്ത്രധാരണം ‘ആര്‍ട്ട്’ മാത്രമാണ് എന്നായിരുന്നു കാന്യേ വെസ്റ്റ് പറഞ്ഞത്. ബിയാങ്കയ്ക്ക് നേരെ കടുത്ത വിമർശനവും പരിഹാസവുമായിരുന്നു ഉയർന്നത്.
 
ഇപ്പോഴിതാ, വെസ്റ്റിന്റെയും ബിയാങ്കയുടെയും ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വെസ്റ്റും ബിയാങ്കയും ഡിവോഴ്‌സ് ആകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗ്രാമിയില്‍ നഗ്നയായി എത്തി ഒരു സീന്‍ ഉണ്ടാക്കാന്‍ വെസ്റ്റ് ആവശ്യപ്പെട്ടിരുന്നതായും പിന്നാലെ വിമര്‍ശനങ്ങള്‍ എത്തിയതോടെ മോഡല്‍ ഡിവോഴ്‌സ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ എത്തുകയായിരുന്നു. മാത്രമല്ല, ബിയാങ്കയുടെ ജീവിതത്തെ വെസ്റ്റ് പൂര്‍ണ്ണമായും നിയന്ത്രിച്ചിരുന്നു.
 
വെസ്റ്റ് ബിയാങ്കയുടെ സോഷ്യല്‍ മീഡിയയും, അവരുടെ ഭക്ഷണവും എല്ലാം നിയന്ത്രിച്ചിരുന്നു. ഉറങ്ങാന്‍ പോലും വെസ്റ്റിന്റെ അനുവാദം വേണം എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. നിലവില്‍ ലോസ് ആഞ്ചല്‍സിലാണ് വെസ്റ്റും ബിയാങ്കയും. ഇരുവരും പ്രണയദിനം ആഘോഷിക്കാനായാണ് ലോസ് ആഞ്ചല്‍സില്‍ എത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊതുവേദിയില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന് ബിയാങ്കയെയും വെസ്റ്റിനെയും ഗ്രാമിയില്‍ നിന്നും പുറത്താക്കിയിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍