പരാതി പറഞ്ഞത് കൊണ്ടായില്ല, രാജ്യത്തിനായാണ് കളിക്കുന്നതെന്ന ബോധ്യം വേണം,വെസ്റ്റിൻഡീസ് താരങ്ങളോട് ബ്രയൻ ലാറ

അഭിറാം മനോഹർ

ബുധന്‍, 8 ഒക്‌ടോബര്‍ 2025 (13:45 IST)
വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇതിഹാസ താരം ബ്രയന്‍ ലാറ. രാജ്യത്തിനായാണ് കളിക്കുന്നതെന്ന ബോധ്യമാണ് ആദ്യം താരങ്ങള്‍ക്കുണ്ടാകേണ്ടതെന്ന് വ്യക്തമാക്കിയ താരം സൗകര്യങ്ങളെക്കുറിച്ച് പരിതപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും വ്യക്തമാക്കി. അഹമ്മദബാദ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇന്നിങ്ങ്‌സിനും 140 റണ്‍സിനും പരാജയപ്പെട്ടതിന് പിന്നാലെയാണ് ബ്രയന്‍ ലാറയുടെ വിമര്‍ശനം.
 
സൗകര്യങ്ങളെക്കുറിച്ച് പരിതപിക്കുന്നതില്‍ അര്‍ഥമില്ല. വിജയിക്കാനുള്ള അഭിനിവേശമുണ്ടെങ്കില്‍ പരിമിതികള്‍ തടസ്സമല്ലെന്ന് വെസ്റ്റിന്‍ഡീസിന്റെ മുന്‍ തലമുറ കാണിച്ചുതന്നിട്ടുള്ള കാര്യമാണ്. ഞാന്‍ കളിക്കുന്ന സമയത്ത് രാജ്യത്തിനായി കളിക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിക്കുമ്പോഴും രാജ്യത്തെ മറക്കരുത്. ഇക്കാര്യത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി അടക്കമുള്ളവര്‍ നിങ്ങള്‍ക്ക് മാതൃകയാണ്. രാജ്യത്തിനായാണ് കളിക്കുന്നതെന്ന ബോധ്യം വേണം ലാറ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍