വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന മലയാളി താരമായ കരുണ്‍ നായര്‍ക്ക് ടീമിലെ അവസരം നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ലീഗില്‍ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും ഇംഗ്ലണ്ടില്‍ തിളങ്ങാന്‍ താരത്തിനായിരുന്നില്ല.
ഇംഗ്ലീഷ് മണ്ണില്‍ 8 ഇന്നിങ്ങ്‌സുകള്‍ ബാറ്റ് ചെയ്ത കരുണിന് ഒരു അര്‍ധസെഞ്ചുറി മാത്രമാണ് നേടാനായത്. ആകെ 205 റണ്‍സ് നേടിയപ്പോള്‍ 25.6 മാത്രമായിരുന്നു താരത്തിന്റെ ബാറ്റിങ് ശരാശരി.ഓസ്‌ട്രേലിയ എയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ദേവ്ദത്ത് പടിക്കലാകും കരുണിന് പകരം ടീമിലെത്തുക എന്നാണ് സൂചന. 2 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യന്‍ മണ്ണില്‍ വെസ്റ്റിന്‍ഡീസ് കളിക്കുക. ഒന്നാം ടെസ്റ്റ് ഒക്ടോബര്‍ 2നും രണ്ടാം ടെസ്റ്റ് മത്സരം ഒക്ടോബര്‍ 10നും നടക്കും.