ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വമ്പന്‍ നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഇംഗ്ലണ്ടിനെതിരായ വെടിക്കെട്ട് സെഞ്ചുറിപ്രകടനത്തിന്റെ കരുത്തില്‍ 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അഭിഷേക് പുതിയ ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 829 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്. 855 പോയന്റുമായി ഓസീസ് താരം ട്രാവിസ് ഹെഡാണ് പട്ടികയില്‍ ഒന്നാമതുള്ളത്.
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ തിലക് വര്‍മയെയാണ് അഭിഷേക് പിന്നിലാക്കിയത്. ഇംഗ്ലണ്ടിനെതിരെ നിരാശപ്പെടുത്തിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാം സ്ഥാനത്താണ്. അതേസമയം പരമ്പരയില്‍ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ്‍ പട്ടികയില്‍ 35ആം സ്ഥാനത്തേക്ക് വീണു. ബൗളര്‍മാരുടെ പട്ടികയില്‍ വരുണ്‍ ചക്രവര്‍ത്തി മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലന്‍ടിനെതിരായ പരമ്പരയില്‍ 14 വിക്കറ്റുകളുമായി താരം തിളങ്ങിയിരുന്നു. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്.