ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകള്‍ നേരിട്ട് സഞ്ജു പുറത്താകാന്‍ കാരണം സഞ്ജുവിന്റെ ഈഗോയാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ഇതേ രീതിയിലാണ് സഞ്ജു കളി തുടരുന്നതെങ്കില്‍ വൈകാതെ തന്നെ സഞ്ജുവിന്റെ സ്ഥാനം യുവതാരമായ യശ്വസി ജയ്‌സ്വാള്‍ സ്വന്തമാക്കുമെന്നും ശ്രീകാന്ത് യൂട്യൂബ് വീഡിയോയില്‍ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ എല്ലാ മത്സരങ്ങളിലും പേസര്‍മാരുടെ ഷോര്‍ട്ട് ബോളിലാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. എത്ര ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞാലും അതെല്ലാം അടിക്കുമെന്ന ഈഗോയാണ് സഞ്ജുവിന്. അതുകാരണം അദ്ദേഹം എല്ലാ കളികളിലും ഒരേ രീതിയിലാണ് പുറത്തായത്. ക്രിക്കറ്റ് അറിയാത്തവര്‍ പോലും ഇത് കണ്ടാല്‍ ചോദ്യം ചെയ്യും. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ എന്തുകൊണ്ട് സഞ്ജുവിന് ഇടമില്ല എന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് സഞ്ജു ഇത്തരത്തില്‍ ഒരേരീതിയില്‍ പുറത്താകുന്നത്.