India vs England 4th T20 Live Updates: സഞ്ജു പുറത്താകുമോ? ഇംഗ്ലണ്ടിനെതിരായ നാലാം ടി20 ഇന്ന്

രേണുക വേണു

വെള്ളി, 31 ജനുവരി 2025 (10:16 IST)
India vs England 4th T20 Live Updates; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ട്വന്റി 20 മത്സരം ഇന്ന് പൂണെയില്‍. ഇന്ത്യന്‍ സമയം രാത്രി ഏഴിനു മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ മൂന്ന് കളികളിലും അത്ര മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനു സാധിച്ചിട്ടില്ല. മുഹമ്മദ് ഷമി പ്ലേയിങ് ഇലവനില്‍ തുടരും. 
 
സാധ്യത ഇലവന്‍: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി 
 
ഫെബ്രുവരി രണ്ട് ഞായറാഴ്ചയാണ് പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും ടി20 മത്സരം. മുംബൈ വാങ്കഡെ സ്റ്റേഡിയമാണ് ആതിഥേയത്വം വഹിക്കുക. നിലവില്‍ പരമ്പര 2-1 എന്ന നിലയിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍