India vs England: മാറ്റങ്ങളുമായി ഇന്ത്യയും ഇംഗ്ലണ്ടും, നാലാം ടി20യിൽ ഇന്ത്യയെ ബാറ്റിംഗിനയച്ച് ഇംഗ്ലണ്ട്, സഞ്ജുവിന് നിർണായകം

അഭിറാം മനോഹർ

വെള്ളി, 31 ജനുവരി 2025 (18:44 IST)
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തിരെഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തന്നെ ഇംഗ്ലണ്ടായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. നാലാം മത്സരത്തിലേക്കെത്തുമ്പോള്‍ ഇരുടീമുകളിലും മാറ്റങ്ങളുണ്ട്. ഇംഗ്ലണ്ട് ടീമില്‍ രണ്ടും ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളുമാണ് വരുത്തിയിരിക്കുന്നത്.
 
കഴിഞ്ഞ മത്സരത്തില്‍ ടീമിലുണ്ടായിരുന്ന മുഹമ്മദ് ഷമി, ധ്രുവ് ജുറല്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് പകരം റിങ്കു സിംഗ്, അര്‍ഷദീപ് സിംഗ്, ശിവം ദുബെ എന്നിവര്‍ ടീമിലെത്തി. അതേസമയം 2 മാറ്റങ്ങളാണ് ഇംഗ്ലണ്ട് ടീമിലുള്ളത്. മാര്‍ക്ക് വുഡ്, ജാമി സ്മിത്ത് എന്നിവര്‍ക്ക് പകരം ജേക്കബ് ബേഥല്‍, ഷാക്കിബ് മഹ്മൂദ് എന്നിവര്‍ ടീമിലെത്തി. പരമ്പരയില്‍ ഇതുവരെയും തിളങ്ങാത്ത സഞ്ജു സാംസണിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍