റോയല്‍ മെന്റാലിറ്റി: പരിക്കേറ്റിട്ടും ക്രച്ചസില്‍ പരിശീലന ക്യാമ്പിലെത്തി ദ്രാവിഡ്, വീഡിയോ

അഭിറാം മനോഹർ

വ്യാഴം, 13 മാര്‍ച്ച് 2025 (17:57 IST)
സമൂഹമാധ്യമങ്ങളില്‍ വൈറലായി ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലന ക്യാമ്പില്‍ ക്രച്ചസിലെത്തിയ രാഹുല്‍ ദ്രാവിഡിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഒരാഴ്ച മുന്‍പ് ബെംഗളുരുവില്‍ ഒരു ക്ലബ് മത്സരത്തിനിടെയാണ് ദ്രാവിഡിന്റെ ഇടതുകാലിന് പരിക്കേറ്റത്. പരിക്കേറ്റ ഇടതുകാലില്‍ പ്രത്യേക കാസ്റ്റ് ധരിച്ചുകൊണ്ടാണ് ദ്രാവിഡ് ടീമിന്റെ പരിശീലനക്യാമ്പിലെത്തിയത്.
 
രാജസ്ഥാന്‍ റോയല്‍സാണ് സമൂഹമാധ്യങ്ങളിലൂടെ വീഡിയോ പുറത്തുവ്ട്ടത്. ദ്രാവിഡ് ഗോള്‍ഫ് കാര്‍ട്ടില്‍ എത്തുന്നതും ക്രച്ചസില്‍ നടന്ന് നീങ്ങുന്നതും വീഡിയോയില്‍ കാണാം. കാലില്‍ ക്രച്ചസുണ്ടെങ്കിലും പരിശീലന സെഷനില്‍ ദ്രാവിഡ് സജീവമായി പങ്കെടുത്തു. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ ലീഗ് സെമിഫൈനലില്‍ വിജയ  ക്രിക്കറ്റ് ക്ലബിനായി കളിക്കുന്നതിനിടെയാണ് ദ്രാവിഡിന്റെ കാലിന് പരിക്കേല്‍ക്കുന്നത്. 
 

pic.twitter.com/kdmckJn4bz

— Rajasthan Royals (@rajasthanroyals) March 13, 2025

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍