സഞ്ജുവിന്റെ വളര്‍ച്ചയില്‍ കെസിഎയ്ക്ക് അസൂയ, കരിയര്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചു, രക്ഷകനായത് ദ്രാവിഡ്, കടപ്പാട് വലുതെന്ന് പിതാവ്
ഇപ്പോഴിതാ സഞ്ജു- കെസിഎ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സഞ്ജു സാംസണിന്റെ പിതാവായ വിശ്വനാഥ്. സഞ്ജു ഇന്ന് കരിയറില്‍ എവിടെ എത്തി നില്‍ക്കുന്നോ അതില്‍ ദ്രാവിഡിനോട് അതിയായ കടപ്പടുണ്ടെന്ന് വിശ്വനാഥ് പറയുന്നു. ദ്രാവിഡിനെ പറ്റി ഒരു സംഭവം പറയാം. സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കാന്‍ കെസിഎ ശ്രമിച്ചപ്പോള്‍ ദ്രാവിഡ് വിഷയത്തില്‍ ഇടപെട്ടു. സഞ്ജു ഇന്ന് എവിടെയാണെങ്കിലും അതില്‍ ദ്രാവിഡ്‌നോട് കടപ്പെട്ടിരിക്കുന്നു. അതൊന്നും ഞാന്‍ മറന്നിട്ടില്ല.
സഞ്ജുവിനെതിരെ ഒരിക്കല്‍ നടപടിയുണ്ടായപ്പോള്‍ ദ്രാവിഡിന്റെ കോള്‍ ലഭിച്ചു. സഞ്ജുവാണ് ഫോണെടുത്തത്. ഫോണ്‍ താഴെ വെച്ച ശേഷം സഞ്ജു പറഞ്ഞു. അത് ദ്രാവിഡ് സാറായിരുന്നു. എന്താണ് എന്റെ കാര്യത്തില്‍ സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലായി. അവര്‍ക്ക് നിന്നോട് അസൂയയാണ്. തൂ ചിന്താ മത് കര്‍( നീ ടെന്‍ഷനടിക്കേണ്ട), നിന്റെ മനോബലം ഒട്ടും കുറയരുത്. കാര്യം ഞാന്‍ ഡീല്‍ ചെയ്തിട്ടുണ്ട്. നീ പരിശീലനം തുടരു. സഞ്ജുവിനെ തന്റെ ചിറകിന്റെ കീഴില്‍ വെച്ച് ദ്രാവിഡ് സംരക്ഷിച്ചു. കെസിഎയുടെ മുകളില്‍ നില്‍ക്കുന്ന എന്‍സിഎയില്‍ പരിശീലനം നല്‍കി. പിതാവ് പറഞ്ഞു.