സഞ്ജു, മോനെ.. നീയിങ്ങ് പോര്: സഞ്ജുവിനെ കളിക്കാൻ ക്ഷണിച്ച് രാജസ്ഥാൻ, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനുകൾ

അഭിറാം മനോഹർ

ചൊവ്വ, 21 ജനുവരി 2025 (13:40 IST)
കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഭിന്നതക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഓഫറുമായി മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍. തമിഴ്നാട്, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുകളാണ് സഞ്ജുവിനെ ടീമിലെടുക്കാമെന്ന ഓഫര്‍ നല്‍കിയത്.
 
 സഞ്ജു- കെസിഎ തര്‍ക്കം മുതലെടുക്കാനാണ് മറ്റ് അസോസിയേഷനുകള്‍ നീക്കം നടക്കുന്നത്.സഞ്ജുവുമായി അടുത്ത ബന്ധമുള്ള മുന്‍ ഇന്ത്യന്‍ താരമായ രവിചന്ദ്ര അശ്വിന്‍ ഏറെക്കാലമായി സഞ്ജുവിനെ തമിഴ്നാട്ടിലേക്ക് ക്ഷണിക്കുന്നുണ്ട്. അതേസമയം ഐപിഎല്ലില്‍ രാജസ്ഥാന്‍ താരമായതിനാല്‍ തന്നെ രാജസ്ഥാനില്‍ ഒട്ടേറെ ആരാധകര്‍ സഞ്ജുവിനുണ്ട്. ഏറെനാളായി രാജസ്ഥാനില്‍ കളിക്കാന്‍ സഞ്ജുവിന് ക്ഷണമുണ്ടെങ്കിലും ജന്മനാട്ടിനായി കളിക്കണമെന്ന നിലപാടിലായിരുന്നു താരം. എന്നാല്‍ സഞ്ജുവുമായി കെസിഎ ഇടഞ്ഞതിനാല്‍ പുതിയ വാതിലുകളാണ് താരത്തിന് മുന്നില്‍ തുറന്നിരിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍