Sanju Samson: 'അടിച്ചത് അറ്റ്കിന്‍സണെ ആണെങ്കിലും കൊണ്ടത് ബിസിസിഐയിലെ ഏമാന്‍മാര്‍ക്കാണ്'; വിടാതെ സഞ്ജു ആരാധകര്‍

രേണുക വേണു

വ്യാഴം, 23 ജനുവരി 2025 (07:42 IST)
Sanju Samson

Sanju Samson: ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 യില്‍ സഞ്ജു സാംസണ്‍ തിളങ്ങിയതിനു പിന്നാലെ ബിസിസിഐയെ 'നിര്‍ത്തിപൊരിച്ച്' ക്രിക്കറ്റ് ആരാധകര്‍. ഇത്രയും ഫോമിലുള്ള താരത്തെ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ക്കു വലിയ അമര്‍ഷമുണ്ട്. ഇംഗ്ലണ്ടിനെതിരായ സഞ്ജുവിന്റെ ഇന്നിങ്‌സിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് ബിസിസിഐയ്‌ക്കെതിരെ രംഗത്തെത്തിയത്. 
 
ഇംഗ്ലണ്ട് പേസര്‍ ഗസ് അറ്റ്കിന്‍സണിന്റെ ആദ്യ ഓവറില്‍ 22 റണ്‍സാണ് ഓപ്പണറായി ഇറങ്ങിയ സഞ്ജു അടിച്ചുകൂട്ടിയത്. നാല് ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു അറ്റ്കിന്‍സണിനുള്ള സഞ്ജുവിന്റെ മറുപടി. എന്നാല്‍ അടി കിട്ടിയത് അറ്റ്കിന്‍സണിനു ആണെങ്കിലും അത് കൊണ്ടത് ബിസിസിഐയ്ക്ക് ആണെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. 
 
ഓപ്പണറായാണ് സഞ്ജു ക്രീസിലെത്തിയത്. 20 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സ് നേടിയാണ് താരം പുറത്തായത്. വിക്കറ്റ് കീപ്പറായും സഞ്ജു തിളങ്ങി. ഒരു ക്യാച്ച്, ഒരു റണ്‍ഔട്ട്, ഒരു സ്റ്റംപിങ് എന്നിവ സഞ്ജുവിന്റെ പേരിലുണ്ട്. രണ്ടാം ട്വന്റി 20 യിലും സഞ്ജു തന്നെയായിരിക്കും ഇന്ത്യയുടെ ഓപ്പണര്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍