കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായ വിരാട് കോലിയും ഫാഫ് ഡു പ്ലെസിസിനു പകരക്കാരനായി എത്തിയ ഫില്‍ സാള്‍ട്ടും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയാല്‍ പിന്നാലെ വരുന്ന ബാറ്റര്‍മാര്‍ക്കെല്ലാം രണ്ടും കല്‍പ്പിച്ച് തകര്‍ത്തടിക്കാം. നായകന്‍ രജത് പട്ടീദാര്‍ ആയിരിക്കും വണ്‍ഡൗണ്‍ ആയി ഇറങ്ങുക. തൊട്ടുപിന്നാലെ എത്തുന്നത് ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ക്രുണാല്‍ പാണ്ഡ്യ, ടിം ഡേവിഡ് എന്നിവര്‍. ഏഴാം നമ്പറില്‍ ടിം ഡേവിഡിനെ പോലൊരു ഹിറ്റര്‍ എത്തുന്നത് ആര്‍സിബി ബാറ്റിങ് ലൈനപ്പിന്റെ മൂര്‍ച്ച കൂട്ടും.
ഈ പ്ലേയിങ് ഇലവനില്‍ ബൗള്‍ ചെയ്യാന്‍ കഴിവുള്ള ഏഴ് താരങ്ങള്‍ ഉണ്ടെന്ന പ്രത്യേകതയും ഉണ്ട്. ലിയാം ലിവിങ്സ്റ്റണ്‍ (സ്പിന്‍), ക്രുണാല്‍ പാണ്ഡ്യ (സ്പിന്‍), ടിം ഡേവിഡ് (മീഡിയം പേസ്), ഭുവനേശ്വര്‍ കുമാര്‍ (പേസ്), യാഷ് ദയാല്‍ (പേസ്), സുയാഷ് ശര്‍മ (സ്പിന്‍), ഹെയ്‌സല്‍വുഡ് / ലുങ്കി എങ്കിടി / റാഷിഖ് ദാര്‍ (പേസ്) എന്നിങ്ങനെയാണ് ആര്‍സിബിയുടെ ബൗളിങ് ഓപ്ഷനുകള്‍.