അന്ന് കളിക്കാരനെന്ന നിലയിൽ, ഇന്ന് പരിശീലകനായും അപൂർവനേട്ടം സ്വന്തമാക്കി ഗൗതം ഗംഭീർ

അഭിറാം മനോഹർ

തിങ്കള്‍, 9 മാര്‍ച്ച് 2026 (10:40 IST)
ടി20 ലോകകപ്പില്‍ കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും കപ്പുയര്‍ത്തി ഗൗതം ഗംഭീര്‍. 2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ഫൈനല്‍ മത്സരത്തില്‍ ഓപ്പണറായെത്തി 54 പന്തില്‍ 75 റണ്‍സുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമാകാന്‍ ഗംഭീറിനായിരുന്നു. അന്ന് കളിക്കളത്തിലിറങ്ങി ഹീറോയിസം കാണിച്ചെങ്കില്‍ ഇത്തവണ ഡഗൗട്ടിലിരുന്നാണ് ഗംഭീര്‍ കിരീടനേട്ടം നെയ്‌തെടുത്തത്.
 
കളിക്കാരനെന്ന നിലയില്‍ ഐസിസി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ 2 ലോകകപ്പ് വിജയങ്ങള്‍ നേടാന്‍ ഗംഭീറിന് സാധിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ 112 പന്തില്‍ 97 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ഗംഭീറായിരുന്നു. ടി20 ഫോര്‍മാറ്റില്‍ കോലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നീ വമ്പന്മാര്‍ കളമൊഴിഞ്ഞെങ്കിലും ശക്തമായ യുവനിരയെ സജ്ജമാക്കി ലോകകിരീടം സ്വന്തമാക്കുന്നതില്‍ ഗംഭീറിന്റെ പങ്ക് വലുതാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍