Rajasthan Royals: ആർക്കും ഫിറ്റ്നസ് പ്രശ്നങ്ങളില്ല, രാജസ്ഥാൻ റെഡി, ആദ്യമത്സരത്തിൽ സഞ്ജു ഇറങ്ങും

അഭിറാം മനോഹർ

തിങ്കള്‍, 17 മാര്‍ച്ച് 2025 (17:48 IST)
ഐപിഎല്ലിനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസം. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ നായകന്‍ സഞ്ജു സാംസണ്‍ രാജസ്ഥാനായി ആദ്യമത്സരം കളിക്കും. ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും താരത്തിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ആദ്യ മത്സരത്തില്‍ കീപ്പ് ചെയ്യാനാകുമോ  എന്ന പരിശോധനകള്‍ കൂടി നടത്തിയ ശേഷമാണ് സഞ്ജുവിന് ക്ലിയറന്‍സ് ലഭിച്ചത്. ഇന്ന് ജയ്പൂരിലെ രാജസ്ഥാന്‍ ക്യാമ്പില്‍ സഞ്ജു ജോയിന്‍ ചെയ്യും.
 
 അതേസമയം കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കില്‍ നിന്നും മോചിതനായ സ്റ്റാര്‍ ബാറ്റര്‍ യശ്വസി ജയ്‌സ്വാള്‍ രാജസ്ഥാന്‍ പരിശീലന ക്യാമ്പിലെത്തി. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ജയ്‌സ്വാളിനെ അവസാന നിമിഷമാണ് ടീമില്‍ നിന്നും ഒഴിവാക്കിയത്. ജയ്‌സ്വാളിന് പകരം വരുണ്‍ ചക്രവര്‍ത്തിയെയാണ് ഇന്ത്യന്‍ ചാമ്പ്യന്‍സ് ട്രോഫി റ്റീമില്‍ ഉള്‍പ്പെടുത്തിയത്. ജോസ് ബട്ട്ലര്‍ രാജസ്ഥാന്‍ വിട്ടതോറ്റെ സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും ചേര്‍ന്നാകും രാജസ്ഥാന്‍ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍