Rajasthan Royals: ജയ്‌സ്വാളിനൊപ്പം സഞ്ജു ഓപ്പണര്‍; പണി കിട്ടുക ബൗളിങ്ങില്‍ !

രേണുക വേണു

ബുധന്‍, 19 മാര്‍ച്ച് 2025 (12:27 IST)
Rajasthan Royals

Rajasthan Royals: പൂര്‍ണ കായികക്ഷമത വീണ്ടെടുത്ത് നായകന്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേര്‍ന്നതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. സഞ്ജുവിനു ആദ്യ മത്സരങ്ങള്‍ ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ ക്യാംപില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ആദ്യ കളി മുതല്‍ ടീമിനെ നയിക്കാന്‍ സഞ്ജു ഉണ്ടാകും. 
 
രാജസ്ഥാന്റെ ബാറ്റിങ് യൂണിറ്റ് കരുത്തുറ്റതാണ്. യശസ്വി ജയ്‌സ്വാളിനൊപ്പം നായകന്‍ സഞ്ജു സാംസണ്‍ ഓപ്പണറാകും. നിതീഷ് റാണയായിരിക്കും രാജസ്ഥാന്റെ വണ്‍ഡൗണ്‍ ബാറ്റര്‍. റിയാന്‍ പരാഗ് നാലാമനായി ഇറങ്ങും. ഷിമ്രോണ്‍ ഹെറ്റ്മയറും ധ്രുവ് ജുറലും ആയിരിക്കും ഫിനിഷര്‍മാര്‍. 
 
വനിന്ദു ഹസരംഗയും മഹീഷ് തീക്ഷ്ണയും ആയിരിക്കും പ്രധാന സ്പിന്നര്‍മാര്‍. പേസ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ ഉണ്ടെങ്കിലും തുഷാര്‍ ദേശ്പാണ്ഡെയും സന്ദീപ് ശര്‍മയും അത്ര സ്ഥിരതയുള്ള ബൗളര്‍മാര്‍ അല്ലെന്നത് രാജസ്ഥാന് ആശങ്കയാണ്. 
 
വൈഭവ് സൂര്യവന്‍ശി, ആകാശ് മധ്വാള്‍ എന്നിവരെ ആയിരിക്കും രാജസ്ഥാന്‍ ഇംപാക്ട് താരങ്ങളായി സാഹചര്യത്തിനനുസരിച്ച് ഉപയോഗിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍