ഐപിഎല്ലില്‍ ചെണ്ടയെന്ന പരിഹാസങ്ങള്‍ കരിയറിന്റെ തുടക്കക്കാലത്ത് കേട്ടിട്ടും ഐപിഎല്ലിലും പിന്നീട് ദേശീയ ടീമിലും അതെല്ലാം മാറ്റിപറയിപ്പിച്ച താരമാണ് മുന്‍ ആര്‍സിബി താരമായ മുഹമ്മസ് സിറാജ്. ഐപിഎല്ലില്‍ നീണ്ട 7 സീസണുകളില്‍ ആര്‍സിബിക്കായി കളിച്ച സിറാജ് ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. 12.25 കോടിക്കാണ് താരത്തെ ഗുജറാത്ത് സ്വന്തമാക്കിയത്. ഇപ്പോഴിതാ കരിയറില്‍ വിരാട് കോലി തനിക്ക് നല്‍കിയ പിന്തുണയെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് മുഹമ്മദ് സിറാജ്.