Kolkata Knight Riders Probable 11: സുനില്‍ നരെയ്‌നൊപ്പം ഓപ്പണിങ് ഇറങ്ങുക ഈ വെടിക്കെട്ട് ബാറ്റര്‍; കൊല്‍ക്കത്ത രണ്ടും കല്‍പ്പിച്ച്

രേണുക വേണു

തിങ്കള്‍, 17 മാര്‍ച്ച് 2025 (10:43 IST)
Kolkata Knight Riders

Kolkata Knight Riders: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ സുനില്‍ നരെയ്ന്‍ ഓപ്പണറായി തുടരും. ക്വിന്റണ്‍ ഡി കോക്ക് ആയിരിക്കും നരെയ്‌നൊപ്പം ഓപ്പണിങ് ഇറങ്ങുക. ഉപനായകന്‍ വെങ്കടേഷ് അയ്യര്‍ മധ്യനിരയില്‍ കളിക്കും. നായകന്‍ അജിങ്ക്യ രഹാനെയായിരിക്കും വണ്‍ഡൗണ്‍. 
 
അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മനുള്ള ഗുര്‍ബാസിനു പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ല. മൊയീന്‍ അലിയും റോവ്മന്‍ പവലും പുറത്തിരിക്കേണ്ടിവരും. ക്വിന്റണ്‍ ഡി കോക്ക്, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍, അന്റിച്ച് നോര്‍ക്കിയ എന്നിവരായിരിക്കും പ്ലേയിങ് ഇലവനിലെ നാല് വിദേശ താരങ്ങള്‍. 
 
സാധ്യത ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ, അന്റിച്ച് നോര്‍ക്കിയ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍