Lucknow Super Giants Probable 11: ആരെ ഓപ്പണിങ് ഇറക്കുമെന്ന ആശങ്കയിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. രാജ്യാന്തര ട്വന്റി 20 യില്‍ ഓപ്പണിങ്ങില്‍ തിളങ്ങിയ ആരും ലഖ്‌നൗ നിരയില്‍ ഇല്ല. മാത്രമല്ല ഐപിഎല്ലില്‍ ഓപ്പണിങ് ഇറങ്ങി മികച്ച പ്രകടനം നടത്തിയ ബാറ്റര്‍മാരും ലഖ്‌നൗ ടീമില്‍ ഇല്ല.
എന്തായാലും ദക്ഷിണാഫ്രിക്കന്‍ താരം ഏദന്‍ മാര്‍ക്രം ആയിരിക്കും ലഖ്‌നൗവിന്റെ ഒരു ഓപ്പണര്‍. നേരത്തെ ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുള്ള മിച്ചല്‍ മാര്‍ഷ് ആയിരിക്കും മാര്‍ക്രത്തിന്റെ പങ്കാളി. നിക്കോളാസ് പൂറാന്‍ വണ്‍ഡൗണ്‍ ഇറങ്ങും. നായകന്‍ റിഷഭ് പന്ത് നാലാം നമ്പറില്‍.
ഡേവിഡ് മില്ലര്‍, ആയുഷ് ബദോനി, ഷഹബാസ് അഹമ്മദ് എന്നിവരും ലഖ്‌നൗവിന്റെ ബാറ്റിങ് ഡെപ്ത്തിനു കരുത്ത് കൂട്ടും. ആവേശ് ഖാന്‍, ആകാശ് ദീപ്, മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ് എന്നിവരായിരിക്കും പ്രധാന ബൗളര്‍മാര്‍.