കോലി സ്ട്രൈക്ക് റേറ്റ് കൂട്ടാനായി കളിശൈലി മാറ്റേണ്ടതില്ല, സ്മാർട്ട് ക്രിക്കറ്റ് കളിച്ചാൽ മതിയെന്ന് ഡിവില്ലിയേഴ്സ്

അഭിറാം മനോഹർ

ബുധന്‍, 19 മാര്‍ച്ച് 2025 (17:59 IST)
ഐപിഎല്‍ 2025ല്‍ കോലി തന്റെ സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തുന്നതിനെ പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് ആര്‍സിബി മുന്‍താരവും ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബാറ്ററുമായ എ ബി ഡിവില്ലിയേഴ്‌സ്. സ്മാര്‍ട്ട് ക്രിക്കറ്റാണ് പ്രധാനമെന്നും മികച്ച രീതിയില്‍ ഈ സീസണില്‍ കളിക്കാന്‍ കോലിയ്ക്കാകുമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 741 റണ്‍സുമായി തിളങ്ങാന്‍ കോലിയ്ക്ക് സാധിച്ചിരുന്നു.
 
 ഫില്‍ സാള്‍ട്ട് ഓപ്പണറാകുന്നത് കോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കും. ഞങ്ങള്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ആക്രമണകാരിയായ കളിക്കാരില്‍ ഒരാളാണ് ഫില്‍ സാള്‍ട്ട്. അതിനാല്‍ തന്നെ കോലി തന്റെ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കേണ്ടതില്ല.സ്വന്തം ഗെയിം നിയന്ത്രിക്കുക എന്ന് മാത്രമാണ് കോലി നോക്കേണ്ടത്.സാഹചര്യത്തിനനുസരിച്ച് കളിച്ച് കോലി ബാറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്യാപ്റ്റനെന്ന രീതിയില്‍ പ്രവര്‍ത്തിക്കണം. എപ്പോള്‍ റിസ്‌കെടുക്കണമെന്നും എപ്പോള്‍ വേഗത കുറയ്ക്കണമെന്നും കോലിയ്ക്ക് നന്നായി അറിയാം. ബാറ്റിംഗ് തകര്‍ച്ച തടയാന്‍ കോലിയുടെ ഈ സ്മാര്‍ട്ട് ക്രിക്കറ്റാണ് ടീമിന് ആവശ്യം. ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍