Virat Kohli: 'ക്രിക്കറ്റാണ് മതം'; ഷമിയുടെ ഉമ്മയുടെ അനുഗ്രഹം വാങ്ങി കോലി (Video)

രേണുക വേണു

തിങ്കള്‍, 10 മാര്‍ച്ച് 2025 (14:54 IST)
Virat Kohli with Shami's mother

Virat Kohli: ചാംപ്യന്‍സ് ട്രോഫി കിരീടധാരണത്തിനു പിന്നാലെ സഹതാരം മുഹമ്മദ് ഷമിയുടെ ഉമ്മയുടെ അനുഗ്രഹം വാങ്ങി വിരാട് കോലി. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് വിരാട് കോലി എല്ലാ ക്രിക്കറ്റ് ആരാധകരുടെയും മനം കവര്‍ന്നത്. ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ കാണാന്‍ ഷമിയുടെ ഉമ്മയും സഹോദരങ്ങളും ദുബായില്‍ എത്തിയിരുന്നു. 
 
ചാംപ്യന്‍സ് ട്രോഫി ഏറ്റുവാങ്ങിയ ശേഷം ഉമ്മയെയും സഹോദരിയെയും കോലിയെ പരിചയപ്പെടുത്താന്‍ കൊണ്ടുപോകുകയായിരുന്നു ഷമി. സഹതാരത്തിന്റെ കുടുംബത്തെ കണ്ടപ്പോള്‍ കോലിയും ഹാപ്പിയായി. ഉടന്‍ തന്നെ ഷമിയുടെ ഉമ്മയുടെ കാലുകള്‍ തൊട്ട് കോലി അനുഗ്രഹം വാങ്ങി. അതിനുശേഷം ഷമിയുടെ കുടുംബത്തിനൊപ്പം കോലി ഫോട്ടോ എടുക്കുകയും ചെയ്തു. 

Virat Kohli touched Mohammed Shami's mother's feet & sought her blessings #ViratKohli???? #ChampionsTrophy2025 #MohammedShami #kohliandshami pic.twitter.com/GuKVHXuvN9

— Nelvin Gok (@NPonmany) March 10, 2025
2021 ട്വന്റി 20 ലോകകപ്പിന്റെ സമയത്ത് മുഹമ്മദ് ഷമി സൈബര്‍ ആക്രമണത്തിനു ഇരയായപ്പോള്‍ വിരാട് കോലി ശക്തമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനു തോറ്റതിനു പിന്നാലെ മോശം പ്രകടനത്തിന്റെ പേരില്‍ ഷമിയെ സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ മതത്തിന്റെ പേരില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. മതത്തിന്റെ പേരില്‍ ആക്രമിക്കുന്നത് വളരെ മോശം കാര്യമാണെന്ന് പറഞ്ഞ കോലി ഷമിക്ക് പിന്തുണ അറിയിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍