ആവേശം അത്രകണ്ട് വേണ്ട, ബെന്‍ ഡെക്കറ്റിന്റെ വിക്കറ്റില്‍ അമിതാഘോഷം, മുഹമ്മദ് സിറാജിന് മാച്ച് ഫീസിന്റെ 15 ശതമാനം പിഴ
മത്സരത്തില്‍ ബെന്‍ ഡെക്കറ്റിനെ പുറത്താക്കിയതിന് പിന്നാലെ ബാറ്ററുടെ തൊട്ടരികില്‍ വെച്ച് അതിരുകടന്ന ആവേശപ്രകടനമാണ് സിറാജ് നടത്തിയത്. ലെവല്‍ 1 നിയമലംഘനമായാണ് ഇത് കണക്കാക്കപ്പെടുക. 2024 ഡിസംബര്‍ 7ന് ഓസ്‌ട്രേലിയക്കെതിരായ അഡലെയ്ഡ് ടെസ്റ്റില്‍ സിറാജ് ഡീ മെറിറ്റ് പോയന്റ് നേടിയിരുന്നു. ഐസിസി നിയമപ്രകാരം 24 മാസത്തിനുള്ളില്‍ നാലോ അതിലധികമോ ഡീമെറിറ്റ് പോയന്റ് ലഭിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടാം.