India vs England, 3rd Test Live Updates: പന്തിന് പിന്നാലെ രാഹുലും മടങ്ങി, ഇന്ത്യ പ്രതിസന്ധിയിൽ

രേണുക വേണു

തിങ്കള്‍, 14 ജൂലൈ 2025 (09:19 IST)
Rishab Pant
India vs England, 3rd Test: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തില്‍ തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ട് ഇന്ത്യ. നാലാം ദിവസം അവസാനിക്കുമ്പോള്‍ 58 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. 47 പന്തില്‍ 33 റണ്‍സുമായി കെ.എല്‍.രാഹുലും റണ്‍സൊന്നും നേടാതെ റിഷഭ് പന്തുമായിരുന്നു ക്രീസില്‍. അവസാന ദിവസം 6 വിക്കറ്റ് കയ്യിലിരിക്കെ 135 റണ്‍സാണ് ഇന്ത്യയ്ക്ക് വിജയിക്കാനായി വേണ്ടിയിരുന്നത്. 
 
അഞ്ചാം ദിവസം ക്രീസിലെത്തിയ കെ എല്‍ രാഹുലും റിഷഭ് പന്തും നല്ല രീതിയില്‍ സ്‌കോര്‍ ചെയ്ത് തുടങ്ങിയെങ്കിലും ടീം സ്‌കോര്‍ 71ല്‍ നില്‍ക്കെ ഇന്ത്യയ്ക്ക് റിഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 12 പന്തില്‍ 9 റണ്‍സാണ് താരം നേടിയത്. ജോഫ്ര ആര്‍ച്ചറാണ് താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. റിഷഭ് പുറത്തായതിന് തൊട്ട് പിന്നാലെയാണ് കെ എൽ രാഹുലിൻ്റെ വിക്കറ്റും നഷ്ടമായത്. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനാണ് നിർണായക വിക്കറ്റ്.

04:40 PM : ഇന്ത്യ 97/7 രവീന്ദ്ര ജഡേജ 13*, നിതീഷ് കുമാർ റെഡ്ഡീ 3*

04:04 PM: ഇന്ത്യ 81/6  കെ എൽ രാഹുൽ: 39 ഔട്ട്, ജഡേജ 7*
 
 
നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 192 നു ഓള്‍ഔട്ട് ആകുകയായിരുന്നു. ജോ റൂട്ട് (96 പന്തില്‍ 40), ബെന്‍ സ്റ്റോക്‌സ് (93 പന്തില്‍ 33) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കു രണ്ട് വീതം വിക്കറ്റുകള്‍. നിതീഷ് റെഡ്ഡിക്കും ആകാശ് ദീപിനും ഓരോ വിക്കറ്റ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍