മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്ത നായകന്‍മാര്‍ എന്ന നിലയാണ് ഇപ്പോള്‍. ട്വന്റി 20 യില്‍ സൂര്യകുമാര്‍ യാദവ്, ഏകദിനത്തില്‍ രോഹിത് ശര്‍മ, ടെസ്റ്റ് ക്രിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍. ട്വന്റി 20 യില്‍ സൂര്യകുമാര്‍ യാദവ് തുടരുകയും ടെസ്റ്റിലും ഏകദിനത്തിലും ശുഭ്മാന്‍ ഗില്‍ നയിക്കുകയും ചെയ്യട്ടെ എന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിക്കഴിഞ്ഞു.
ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരെ നടക്കേണ്ടിയിരുന്ന ഏകദിന, ട്വന്റി 20 പരമ്പരകള്‍ ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. അതുകൊണ്ട് ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലാകും ഗില്‍ ഏകദിന ക്യാപ്റ്റന്‍സി ഏറ്റെടുക്കുക. അതിനു മുന്‍പായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.