സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ജോ റൂട്ടും (191 പന്തില്‍ 99), നായകന്‍ ബെന്‍ സ്റ്റോക്‌സുമാണ് (102 പന്തില്‍ 39) ഇപ്പോള്‍ ക്രീസില്‍. സാക് ക്രൗലി (43 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 23), ഒലി പോപ്പ് (104 പന്തില്‍ 44), ഹാരി ബ്രൂക്ക് (20 പന്തില്‍ 11) എന്നിവരെ ഇംഗ്ലണ്ടിനു നഷ്ടമായി.
മറുവശത്ത് ഇന്ത്യയുടെ പ്ലാന്‍ 350 നുള്ളില്‍ ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കുകയാണ്. രണ്ടാം ദിനമായ ഇന്ന് ജോ റൂട്ടിനെ എത്രയും വേഗം പുറത്താക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 14 ഓവറില്‍ 46 റണ്‍സ് വഴങ്ങി നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രിത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും ഓരോ വിക്കറ്റുകള്‍ ലഭിച്ചു.