ജോഷ് ഹേസൽവുഡ് എത്തുന്നു, ആർസിബിക്ക് ആശ്വസിക്കാം

അഭിറാം മനോഹർ

വെള്ളി, 14 മാര്‍ച്ച് 2025 (18:06 IST)
2025 സീസണിലെ ഐപിഎല്ലിനൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് സന്തോഷവാര്‍ത്ത. പരിക്കിനെ തുടര്‍ന്ന് ഓസീസ് ദേശീയ ടീമിന് പുറത്തായിരുന്ന സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ഫിറ്റ്‌നെസ് ടെസ്റ്റ് പാസായി. 12.50 കോടി രൂപയെന്ന പൊന്നും വില നല്‍കി ആര്‍സിബി ടീമിലെത്തിച്ച താരം കഴിഞ്ഞ 2 മാസമായി പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്നു.
 
 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും താരം വിട്ട് നില്‍ക്കുകയായിരുന്നു. നിലവില്‍ ഭുവനേശ്വര്‍ കുമാറും യാഷ് ദയാലുമടങ്ങുന്ന ആര്‍സിബി ബൗളിംഗ് അറ്റാക്കില്‍ ഹേസല്‍വുഡ് കൂടിയെത്തുമ്പോള്‍ ആര്‍സിബി ശക്തമായ ടീമാകും. ബാറ്റിങ്ങില്‍ ഇത്തവണ സന്തുലിതമായ നിരയുമായാണ് ആര്‍സിബി എത്തുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍