Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു

രേണുക വേണു

ബുധന്‍, 2 ഏപ്രില്‍ 2025 (10:16 IST)
Swami Nithyananda: പീഡനക്കേസില്‍ കുറ്റാരോപിതനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ സ്വാമി നിത്യാനന്ദ മരിച്ചതായി വാര്‍ത്ത. നിത്യാനന്ദയുടെ അനുയായിയും ബന്ധുവുമായ സുന്ദരേശ്വരന്‍ നടത്തിയ വെളിപ്പെടുത്തലാണ് അഭ്യൂഹങ്ങള്‍ക്കു തുടക്കമിട്ടത്. സനാതന ധര്‍മം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി 'ജീവത്യാഗം' ചെയ്‌തെന്നാണ് വീഡിയോ കോണ്‍ഫറന്‍സില്‍ നിത്യാനന്ദയുടെ മറ്റു അനുയായികളെ സുന്ദരേശ്വരന്‍ അറിയിച്ചത്. 
 
രണ്ട് ദിവസം മുന്‍പാണ് നിത്യാനന്ദ മരിച്ചതെന്നാണ് വീഡിയോയില്‍ ഇയാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ നിത്യാനന്ദ മരണപ്പെട്ടുവെന്നുള്ള വാര്‍ത്തകള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നിഷേധിക്കുന്നുണ്ട്.
 
1978 ജനുവരി ഒന്നിന് തമിഴ്‌നാട്ടിലെ തുരുവണ്ണാമലൈയിലാണ് നിത്യാനന്ദയുടെ ജനനം. അരുണാചലം രാജശേഖരന്‍ എന്നാണ് യഥാര്‍ഥ പേര്. അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ദൈവതുല്യനായ സന്യാസിയായി സ്വയം വിശേഷിപ്പിക്കുകയായിരുന്നു നിത്യാനന്ദ. സ്വന്തമായി ആശ്രമം ഉണ്ടായിരുന്ന നിത്യാനന്ദ ലൈംഗിക പീഡനം അടക്കമുള്ള ഗുരുതര കുറ്റങ്ങളില്‍ ആരോപണം നേരിട്ടിരുന്നു. 2019 ലാണ് നിത്യാനന്ദ ഇന്ത്യ വിടുന്നത്. ആശ്രമത്തില്‍ വെച്ച് 19 കാരിയായ പെണ്‍കുട്ടിയെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍