മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിനെതിരെയുള്ള നിരോധനം 2024-25 അധ്യയന വര്‍ഷത്തിലും കര്‍ശനമായി നടപ്പാക്കണമെന്ന് കേരള ബാലാവകാശ കമ്മിഷന്‍. ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാറും അംഗം ഡോ. വില്‍സണും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
വിദ്യാഭ്യസ വകുപ്പ് ഡയറക്ടര്‍ നിലവിലുള്ള ഉത്തരവുകള്‍ എത്രത്തോളം പാലിക്കപ്പെടുന്നുവെന്ന് വിശകലനം ചെയ്യണം
സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ ഹൈക്കോടതി വിധി പാലിക്കുന്നുണ്ടെന്ന് റീജണല്‍ ഓഫീസര്‍മാര്‍ ഉറപ്പാക്കണം
സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ ക്ലാസ് സമയം രാവിലെ 7.30 മുതല്‍ 10.30 വരെ മാത്രമായി നിയന്ത്രിക്കണം.ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് മേധാവി നടപടി സ്വീകരിക്കണം.
ബാലാവകാശ കമ്മിഷന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഈ ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. കുട്ടികളുടെ അവധിക്കാല അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ നടപടികള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ടെന്ന് കമ്മിഷന്‍ ഊന്നിപ്പറഞ്ഞു.