ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് നടി ഭാമ കടന്നുപോകുന്നത്. അടുത്തിടെയാണ് ഭാമയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിയെന്നാണ് ഭാമ പറഞ്ഞിരുന്നത്. 6 മാസം പ്രായമുള്ള കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് നടിയുടെ ഇപ്പോഴുള്ള ജീവിതം. അടുത്തിടെ ഒരു ഫാന്‍ ചാറ്റില്‍ അഭിനയം നിര്‍ത്തിയോ എന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞു.