'അഭിനയം നിര്‍ത്തിയോ'? മറുപടി നല്‍കി നടി ഭാമ

കെ ആര്‍ അനൂപ്
വ്യാഴം, 3 ജൂണ്‍ 2021 (12:56 IST)
ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് നടി ഭാമ കടന്നുപോകുന്നത്. അടുത്തിടെയാണ് ഭാമയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിയെന്നാണ് ഭാമ പറഞ്ഞിരുന്നത്. 6 മാസം പ്രായമുള്ള കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് നടിയുടെ ഇപ്പോഴുള്ള ജീവിതം. അടുത്തിടെ ഒരു ഫാന്‍ ചാറ്റില്‍ അഭിനയം നിര്‍ത്തിയോ എന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞു.
 
തല്‍ക്കാലം നിര്‍ത്തി എന്നാണ് നടി മറുപടി നല്‍കിയത്. കുഞ്ഞിന് ആറു മാസം പ്രായമായ എന്നും നടി വെളിപ്പെടുത്തി.കുഞ്ഞിന്റെ വരവോടെ ഞങ്ങളുടെ ജീവിതം വളരെയധികം പ്രകാശമാനമായെന്നും ഞാന്‍ ആദ്യമായി അവള്‍ എന്റെ കൈകളില്‍ പിടിച്ചപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറി പോയ പോലെ എനിക്ക് അനുഭവപ്പെട്ടുവെന്നും ഭാമ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article